Farhaan Yasin

Call Directions Contact the business

Farhaan Yasin CEO and Director
Krishna institute of medical science (Kerala
Cluster)

25/10/2026

തൃശ്ശൂരിൽ ഇനി അത്യാധുനിക ഗ്യാസ്ട്രോ & ലിവർ കെയർ പരിചരണം!

ഉദര - കരൾ രോഗചികിത്സകൾക്കായി ഇനി ദൂരയാത്രകൾ വേണ്ട. കിംസ് ഹോസ്പിറ്റൽസ് തൃശ്ശൂരിൽ, രോഗീസൗഹൃദമായ അന്തരീക്ഷത്തിൽ എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി, ക്യാപ്സ്യൂൾ എൻഡോസ്കോപ്പി തുടങ്ങിയ നൂതന ചികിത്സാ സൗകര്യങ്ങളൊരുങ്ങുന്നു. പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വവും 24 മണിക്കൂറും ലഭ്യമായ ഇന്റർവെൻഷണൽ റേഡിയോളജി പിന്തുണയും സർജറികൾ പരമാവധി ഒഴിവാക്കി കൃത്യമായ പരിചരണം ഉറപ്പാക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച കരുതൽ ഇനി നമ്മുടെ തൃശ്ശൂരിൽ തന്നെ!
എൻഡോസ്കോപ്പിയെക്കുറിച്ചോ മറ്റ് ഗ്യാസ്ട്രോ പരിശോധനകളെക്കുറിച്ചോ ഓർത്ത് ഇനി ഒട്ടും ആശങ്ക വേണ്ട.

ബുക്കിംഗിനായി ബന്ധപ്പെടുക. 0487 - 312 99 99
കിംസ് ഹോസ്പിറ്റൽസ്, തൃശ്ശൂർ

25/10/2026

സന്ധി വേദനകളും അസ്ഥി പ്രശ്നങ്ങളും നിങ്ങളുടെ നടത്തത്തെ ബാധിക്കുന്നുണ്ടോ?

ചുവടുകൾ ഇനി പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് വെക്കാം! കിംസ് ഹോസ്പിറ്റൽസ് തൃശ്ശൂർ ഓർത്തോപീഡിക്സ് വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റായി Dr. Jacob P. J ചുമതലയേറ്റു. എല്ലാ ബുദ്ധിമുട്ടുകൾക്കും കൃത്യമായ രോഗനിർണ്ണയവും നൂതന ചികിത്സകളും ഇനി നിങ്ങളുടെ അരികിൽ. മികച്ച ചികിത്സയോടൊപ്പം വ്യക്തിഗത പരിചരണവും ഉറപ്പാക്കാം, ചലനങ്ങൾ ഇനി വേദനയില്ലാതെ, കൂടുതൽ കരുത്തോടെ മുന്നോട്ട്!

ബുക്കിംഗിനായി ബന്ധപ്പെടുക: 0487 3129 999
കിംസ് ഹോസ്പിറ്റൽസ്, തൃശ്ശൂർ

24/10/2026

തൃശൂര്‍ കിംസ് ഹോസ്പിറ്റലില്‍ അത്യാധുനിക ഗ്യാസ്‌ട്രോ സര്‍ജറിയുടെയും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്റെയും വിഭാഗം ആരംഭിക്കുന്നു. സീനിയര്‍ കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. മധു ശ്രീനിവാസന്‍ ഡിയാണ്, നേതൃത്വം നല്‍കുന്നത്. ലളിതമായ ഗ്യാസ്‌ട്രോ സര്‍ജറികള്‍ മുതല്‍ സങ്കീര്‍ണ്ണമായ കാന്‍സര്‍ സര്‍ജറികളും റോബോട്ടിക് സര്‍ജറികളും ഇനി മുതല്‍ തൃശൂര്‍ കിംസ് ഹോസ്പിറ്റലില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ: 0487 312 9999

20/10/2026

ഉദരസംബന്ധമായ ശസ്ത്രക്രിയകളിൽ പൂർണ്ണ കരുതലോടെ, ഞാനുമുണ്ട് കൂടെ!

ജി.ഐ, എച്ച്.പി.ബി, ലിവർ ട്രാൻസ്പ്ലാന്റ് (GI, HPB and Liver Transplant) രംഗത്തെ പ്രമുഖ സർജൻ ഡോ. മധു ശ്രീനിവാസൻ ഡി (Senior Consultant & Director) ഇനി തൃശ്ശൂർ കിംസ് ഹോസ്പിറ്റൽസിൽ.
സങ്കീർണ്ണമായ ഉദര-കരൾ രോഗങ്ങൾക്കും ശസ്ത്രക്രിയകൾക്കും അത്യാധുനിക പരിചരണവും ലോകോത്തര ചികിത്സയും.
അപ്പോയിന്റ്മെന്റുകൾക്ക്: 0487 3129 999
കിംസ് ഹോസ്പിറ്റൽസ്, തൃശ്ശൂർ

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്!  തൃശ്ശൂർ കിംസ് ഹോസ്പിറ്റൽസും പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ അസറ്റ് ഹോംസും (Asset Ho...
20/10/2026

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്!

തൃശ്ശൂർ കിംസ് ഹോസ്പിറ്റൽസും പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ അസറ്റ് ഹോംസും (Asset Homes) കൈകോർക്കുന്നു. ഈ സവിശേഷ കൂട്ടുകെട്ടിലൂടെ തൃശ്ശൂരിലെ അസറ്റ് ഹോംസ് പ്രോപ്പർട്ടികളിലുള്ള ആയിരത്തിലധികം കുടുംബങ്ങൾക്കും ജെ.വി പാർട്ണർമാർക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ഇനി കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.

പ്രത്യേക ആനുകൂല്യങ്ങൾ:
24/7 എമർജൻസി & ആംബുലൻസ് സർവീസ്
സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകളും സെക്കൻഡ് ഒപ്പീനിയനും
പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പുകളും വെൽനസ് ക്യാമ്പുകളും
അത്യാധുനിക ഡയഗ്നോസ്റ്റിക് കെയർ
പേഴ്സണലൈസ്ഡ് പേഷ്യന്റ് കെയർ സപ്പോർട്ട്
Call: 0487 312 9999
കിംസ് ഹോസ്പിറ്റൽസ്, പൂങ്കുന്നം, ഗുരുവായൂർ റോഡ്, തൃശ്ശൂർ

17/10/2026

സ്കോളിയോസിസ് (Scoliosis) രോഗാവസ്ഥയുടെ വേദനകളും പ്രതിസന്ധികളും താണ്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് കൈത്താങ്ങായി കിംസ് ഹോസ്പിറ്റൽ തൃശ്ശൂരിന്റെ 'Back to Life' ക്യാമ്പയിൻ.

നിലമ്പൂർ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധ ചികിത്സയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്ന സ്കോളിയോസിസ് രോഗികളെ കണ്ടെത്തി, അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സത്ശ്രമങ്ങൾക്ക് കിംസ് ഹോസ്പിറ്റൽസും ഒപ്പമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ശസ്ത്രക്രിയ നീണ്ടുപോകുന്ന ഇത്തരം രോഗികൾക്ക് സാമ്പത്തിക സഹായവും ശസ്ത്രക്രിയയ്ക്കുള്ള വഴിയൊരുക്കലുമാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

സ്കോളിയോസിസ് ബാധിതരായവർക്ക് കൃത്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കാൻ ഉടൻ ബന്ധപ്പെടുക.
0487 312 9999

17/10/2026

അര്‍പ്പണബോധവും മികച്ച ടീം വര്‍ക്കുമുണ്ടെങ്കില്‍ എല്ലാം സാദ്ധ്യമാണ്!

കിംസ് ഹോസ്പിറ്റല്‍സ് തൃശ്ശൂരിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജെ.ബി.എസ് ടെക്നിക് പ്രൈവറ്റ് ലിമിറ്റഡിനും (JBS Technic Pvt Ltd) ലിജോ സ്റ്റീഫനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
ഹോസ്പിറ്റലിലെ ചില്ലര്‍ പ്ലാന്റും എന്റയര്‍ HVAC സിസ്റ്റങ്ങളും കൃത്യസമയത്ത്, ഉയര്‍ന്ന നിലവാരത്തില്‍ പൂര്‍ത്തിയാക്കി നല്‍കിയതിലൂടെ, പ്രൊജക്റ്റിന്റെ സുഗമമായ തുടക്കത്തിന് ഇവര്‍ കരുത്തേകി.
അര്‍പ്പണബോധവും മികച്ച ടീം വര്‍ക്കുമുണ്ടെങ്കില്‍ ഏത് വലിയ വെല്ലുവിളിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ജെ.ബി.എസിന്റെ ടീം വര്‍ക്കും വിജയവും.

KIMS THRISSUR

12/10/2026

11 മാസം നിരന്തരം 'പീഡിപ്പിച്ചതിന്' മാപ്പ്!

തൃശൂരിലെ കിംസ് ഹോസ്പിറ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 11 മാസമെന്ന, റെക്കോര്‍ഡ് സമയ പരിധിക്കുള്ളിലാണ്. ഇതിന് ചുക്കാന്‍ പിടിച്ചതോ മിടുമിടുക്കന്മാരായ, ഗോപാലകൃഷ്ണന്‍, അജിത്, ഷിന്റോ, ശ്രീപാല്‍, അഖിലേഷ് എന്നിവരാണ്. എന്നാല്‍ ഞാന്‍ ഇവരെ സ്നേഹിച്ചില്ലെന്ന് മാത്രമല്ല, 11 മാസം നന്നായി പീഡിപ്പിക്കുകയും ചെയ്തു. ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത, മറ്റൊന്നും അപ്പോള്‍ ചിന്തിക്കാനുമായില്ല. ഇവരോടെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു, എല്ലാത്തിനും മാപ്പ്!

10/10/2026

കിംസ് ഹോസ്പിറ്റൽസ് തൃശ്ശൂരിന്റെ അത്യാധുനിക ബയോമെഡിക്കൽ സംവിധാനങ്ങളുടെ വേഗത്തിലുള്ള സജ്ജീകരണത്തിന് പിന്നിൽ പ്രവർത്തിച്ച ബയോമെഡിക്കൽ ഹെഡ് പ്രിൻസിനും ജി.ഇ. (GE) ടെക്നിക്കൽ ടീമിനും അഭിനന്ദനങ്ങൾ! 24 മണിക്കൂറും രോഗികൾക്ക് മികച്ച ചികിത്സയും കൃത്യമായ രോഗനിർണ്ണയവും ഉറപ്പാക്കുന്നതിൽ ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

07/10/2026

അഞ്ച് വർഷം മുൻപ് ഹൃദായാഘാതത്തെ തുടർന്ന് ജീവൻമരണ പോരാട്ടത്തിലായ ഭർത്താവിന്റെ ജീവൻ രക്ഷിച്ച ഡോ. ദീപക് നന്ദൻ (HOD & Senior Consultant Interventional Cardiologist) സാറിന് നിറഞ്ഞ നന്ദിയോടെയും ആദരവോടെയുമാണ് ഈ കൗൺസിലർ കാണുന്നത്. പ്രിയപ്പെട്ട ഡോക്ടർ മറ്റൊരു ആശുപത്രിയിലേക്ക് മാറിയപ്പോൾ ആദ്യം വിഷമം തോന്നിയെങ്കിലും, തൃശ്ശൂർ കിംസ് ആശുപത്രിയിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ വലിയൊരു സന്തോഷമായി മാറി.

Address

KIMS Sreechand Hospital
Kannur

Telephone

+91 70257 67676

Website

Alerts

Be the first to know and let us send you an email when Farhaan Yasin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Farhaan Yasin:

Shortcuts

Share