18/07/2019
Detoxify yourself with Karkidaka chikitsa this Season.
☔കർക്കിടക ചികിത്സയുടെ പ്രാധാന്യം
കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാണ് ആയുർവേദ വിധിപ്രകാരമുള്ള കർക്കിടക ചികിത്സ.
വാതം,പിത്തം,കഫം, എന്നീ മൂന്ന് ദോഷങ്ങളാണ് നമ്മുടെ ശരീരത്തെ നിലനിർത്തുന്നത് 'സമാവസ്ഥയിൽ ആരോഗ്യവും.;അല്ലാത്ത അവസ്ഥ. രോഗമായും തീരുമെന്നാണ് ആയുർവേദം പറയുന്നത്
തണുപ്പുകാലത്ത് കഫം വർദ്ധിക്കുകയും അതോടനുബന്ധിച്ചുള്ള കഥക്കെട്ട്, ശ്വാസതടസം, അലർജി രോഗങ്ങൾ, ആ സ്മ മുതലായ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യങ്ങൾ ഈ സമയത്തുണ്ടാകുന്നു അതുപോലെ ഉഷ്ണകാലം ( വേനൽക്കാലം) പിത്തം വർദ്ധിക്കുകയും ശരീരം കൂടുതൽ ചൂടാകുകയും ജലാംശം നഷ്ടപ്പെട്ടു വൃക്കരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ .മുതലായ അസുഖങ്ങൾ പിടിപെടുകയും ചെയ്യുന്നു.
പിന്നീട് വരുന്ന മഴക്കാലത്ത് അന്തരീഷവും, ശരീരവും തണുക്കുമ്പോൾ വാതം, വർദ്ധിക്കുകയും അതോടൊപ്പം കഫവും വർദ്ധിക്കുകയും ചെയ്യുമ്പോൾ വാതസംബന്ധമായ അസുഖങ്ങളും. കഫ പരമായ അസുഖങ്ങളും പിടിപെടുകയും അന്തരീക്ഷ മലിനീകരണങ്ങൾ, പഥ്യമല്ലാത്ത ആഹാരം എന്നിവ കൊണ്ടും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി നഷ്ടപെടുകയും ചെയ്യുന്നു.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ആദ്യം കഫവും പിന്നെ പിത്തവും അതിനു ശേഷം വാതവുമാണ് കോപിക്കുന്നത് അതായത് തുലാം, വ്യശ്ചികം, ധനുമാസങ്ങളിൽ(മഞ്ഞുകാലം) കഫവും മകരം, കുംഭം, മീനമാസങ്ങളിൽ(വേനൽക്കാലം) പിത്തവും മേടം,ഇടവം, മിഥുനം, മാസങ്ങളിൽ( വർഷകാലം) വാതവും വർദ്ധിക്കുന്നു കർക്കിടകം, ചിങ്ങം, കന്നിമാസങ്ങൾ പ്രായേണ വലിയ ദോഷ വൈഷമ്യമൊന്നും ഇല്ലാത്ത കാലമായി പറയപെടുന്നു
അപ്പോൾ ഈ മൂന്ന് കാലത്തുമുണ്ടാകുന്ന അസുഖങ്ങളും ദോഷങ്ങൾ(അസുഖങ്ങൾ ചികിത്സ കൊണ്ടു ഭേദമായാലും അതിന്റെ ദോഷങ്ങൾ പൂർണ്ണമായും ശരീരത്തിൽ നിന്ന് വിട്ടുമാറുന്നില്ല) ഉന്മൂലനം ചെയ്യാൻ പറ്റിയ സമയമാണ് കർക്കിടക മാസം അതുകൊണ്ടാണ് കർക്കിടക മാസത്തിന് അചാര്യന്മാർ പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്ന് മാനിക്കാം
കർക്കിടകം ആരംഭിക്കുന്നതിന് 2 മാസം മുമ്പ് തന്നെ സാധാരണ രോഗമൊന്നുമില്ലതെ ചികിത്സ നടത്താം
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ നിച്ചയിക്കുന്നത് പഞ്ചകർമ്മ ചികിത്സകളും ,ഔഷധസേവക്കും, കർക്കിടക കഞ്ഞിക്കും പ്രാധാന്യം നൽകി ശരീരത്തിന്റെ നാനാഭാഗത്ത് അടിഞ്ഞിരിക്കുന്ന ദോഷങ്ങളെ ഇത്തരം ചികിത്സകൊണ്ട് അലിയിപ്പിച്ച് ദോഷങ്ങളെ പുറത്ത് കളഞ്ഞ് ശരീരത്തെ ശുദ്ധമാക്കി രോഗ പ്രതിരോധശേഷി വീണ്ട് ടുക്കുക എന്നതാണ് കർക്കിടക ചികിത്സയുടെ പ്രാധാന്യം അതിനായി പ്രത്യേക ചികിത്സ പദ്ധതികൾ സജ്ജമാക്കിയിരിക്കുന്നു പ്രായഭേദമന്യേ ഈ ചികിത്സകൊണ്ട് മറ്റു ദോഷങ്ങൾ ഒന്നുമില്ല
ഗുണങ്ങൾ
നാഡിഞരമ്പുകളെ പോഷിപ്പിച്ച് രക്തചംക്രമണത്തെ ഉത്തേചിപ്പിക്കും ,വന്ധ്യതക്ക് പരിഹാരം ആകും ആസ്മ ,മാനസീകമായ ഉൻമേഷ കുറവ്, കഫകെട്ട് എന്നിവക്ക് ആശ്വാസമാകും അതിലുപരി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ഔഷധങ്ങളും, പഥ്യങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം