03/12/2025
🌼 സമാവകാശവും ആക്സസിബിലിറ്റിയും — ഭിന്നശേഷിദിന ചിന്തകൾ 🌼
ഒരു ഫിസിയാട്രിസ്റ്റായി പ്രവർത്തിക്കുമ്പോൾ, പലതരം ഭിന്നശേഷിക്കാരായിട്ടുള്ള നിരവധി പേരെ ഞാൻ കാണാറുണ്ട്— അവരുടെ കരുത്തും, ശ്രമവും, മാനസിക ബലവും, കുടുംബങ്ങളുടെ സഹനശക്തിയും എല്ലാം ദിവസവും എന്നെ പലതും പഠിപ്പിക്കുന്നു.
അവരെ ഏറ്റവും പരിമിതപ്പെടുത്തുന്നത് പലപ്പോഴും അവരുടെ വൈകല്യമല്ല. അവർക്കു ചുറ്റുമുള്ള തടസ്സങ്ങളാണ്.
പരിസ്ഥിതി ഭിന്നശേഷി സൗഹൃദമല്ലെങ്കിൽ, സ്കൂളുകളും സ്ഥാപനങ്ങളും ഉൾക്കൊള്ളുന്നതല്ലെങ്കിൽ, സമൂഹത്തിന്റെ മനോഭാവം പിന്തുണയ്ക്കുന്നതല്ലെങ്കിൽ — വൈകല്യം ഒരു വലിയ തടസ്സമാകുന്നു.
🌿 ഇൻക്ലൂഷൻ (Inclusion)
ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ലഭിക്കുന്ന അവസരങ്ങൾ തന്നെ ഭിന്നശേഷി വ്യക്തികൾക്കും ലഭിക്കണം. അതിന് തടസ്സങ്ങൾ നീക്കാൻ, ഇടങ്ങൾ സൃഷ്ടിക്കാനും, മനസുകൾ തുറക്കാനും നമ്മുക്ക് ബാധ്യതയുണ്ട്.
കഴിഞ്ഞ ആഴ്ച, സെറിബ്രൽ പാൾസിയുള്ള ഒരു യുവതിയെ ഞാൻ കണ്ടു — അവളുടെ മനസ്സ് ഒരു കുട്ടിയുടെതുപോലെയാണ്. അവളുടെ ഒരു ലളിതമായ ആഗ്രഹം: സ്കൂളിൽ പോകണം.
പക്ഷേ, പ്രായം കാരണം അവളെ സ്വീകരിക്കുമോ എന്ന ആശങ്കയിൽ മാതാപിതാക്കൾ ആശയക്കുഴപ്പത്തിലായിരുന്നു.
ഇതാണ് നമ്മുടെ സിസ്റ്റങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമായിരിക്കേണ്ടതിന്റെ തെളിവ്. ഭിന്നശേഷിക്കാർക്ക് വേണ്ടി ചില നിബന്ധനകളിൽ ഇളവ് നൽകുന്നത് പല ജീവിതവും മാറ്റാം.
🌿 ഇൻക്ലൂഷൻ ഉറപ്പാക്കേണ്ട മേഖലകൾ:
• മാളുകൾ, കടകൾ, ആരാധനാലയങ്ങൾ, പാർക്കുകൾ — എല്ലായിടങ്ങളിലും സമവാകാശമുള്ള പ്രവേശനം.
• ഭൗതിക തടസ്സങ്ങൾ നീക്കം ചെയ്യുക
• സാമൂഹിക–സാംസ്കാരിക തടസ്സങ്ങൾ കുറയ്ക്കുക
• ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് അവർ അർഹിക്കുന്ന പിന്തുണ
• ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം, യാത്ര സൗകര്യം
• അവരുടെ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയുന്ന രീതിയിൽ അവരെ ശാക്തീകരിക്കുക
• വൈകല്യത്തിനുപകരം കഴിവുകൾ കണ്ടെത്തി ശക്തീകരിക്കുക.
• സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുക.
• നയനിർണ്ണയത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തുക
🌿 ആക്സസിബിലിറ്റി (Accessibility)
ആക്സസിബിലിറ്റി എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ മാനവികത, ആത്മവിശ്വാസം, സ്വാതന്ത്ര്യം നൽകുന്ന കാരണമാണ്.
റാമ്പുകൾ, ലിഫ്റ്റുകൾ, ആക്സസിബിൾ ശൗചാലയങ്ങൾ, പൊതുയാത്രാസൗകര്യങ്ങൾ — ഇവ ആഡംബരമല്ല, അവകാശമാണ്.
🌿 ആക്സസിബിലിറ്റിയിലേക്ക് ചില ലളിതമായ ചുവടുകൾ:
• റാമ്പുകൾ, ഓട്ടോമാറ്റിക് ഡോർസ്, ലോ-ലെവൽ സ്വിച്ചുകൾ. ഈ സൗകര്യങ്ങൾ ഒക്കെ വീടുകളിലും പൊതു ഇടങ്ങളിലും നിർബന്ധമായും വേണം. ആരാധനാലയങ്ങളും ഓഡിറ്റോറിയം പോലെ ഉള്ള ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കിയാൽ അവരുടെ participation കൂടുതൽ ഉണ്ടാകും.
• ആക്സസിബിൾ ബാത്റൂം, പാർക്കിംഗ്
• ആക്സസിബിൾ ബസുകൾ, ട്രെയിനുകൾ, കാബുകൾ
• ട്രെയിൻ ടോയ്ലറ്റുകളും ഉത്തരവാദിത്വത്തോടെ ആക്സസിബിൾ ആക്കണം
• സഹായ ഉപകരണങ്ങൾക്ക് സബ്സിഡിയും ലാഭകരമായ വിലയും
• Communicaton support — പ്രത്യേകിച്ച് ഹിയറിംഗ് & സ്പീച്ച് ഇമ്പെയർഡ് ആളുകൾക്ക്
🌼 ചുരുക്കത്തിൽ…
ഇന്ന് ലോക ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ, നമ്മൾ ഒരു ചിന്തയെങ്കിലും തുടങ്ങാം:
“നമ്മൾ നിർമ്മിക്കുന്ന വീടുകളും ഓഫീസുകളും പൊതു ഇടങ്ങളും — ഓരോരുത്തരെയും ഉൾക്കൊള്ളുന്ന രീതിയിലാണോ?”
വൈകല്യത്തേക്കാൾ കൂടുതൽ കഴിവുകൾ കണ്ടെത്തി ഭിന്നശേഷിക്കാരെ ശാക്തീകരിച്ചാൽ ഓരോ വ്യക്തിയുടെയും ജീവിതം മാറും, അവരുടെ കുടുംബത്തിൻ്റെയും.
🌿 ആക്സസിബിലിറ്റി ഭിന്നശേഷിക്കാരുടെ അവകാശമാണ്..
ഇൻക്ലൂഷൻ സമൂഹത്തിൻ്റെ ഉത്തരവാദിത്വംവും 🌿