13/11/2026
പുരുഷന്മാർ ലൈംഗിക ബലക്കുറവിന് ഉപയോഗിക്കുന്ന വയാഗ്ര (sildenafil) പോലുള്ള മരുന്നുകൾ ഇതേ കാഴ്ചപ്രശ്നം (NAION) മായി അസോസിയേഷൻ ഉണ്ടെന്ന് വർഷങ്ങൾക്ക് മുൻപേ അറിയുന്നതാണ്.
ലക്ഷകണക്കിന് ആളുകൾ ഇപ്പോഴും ഈ മരുന്നുകൾ ഉപയോഗിക്കുന്നു.
റിസ്ക് ഇല്ലാത്ത മരുന്ന് എന്നൊന്നില്ല.
എത്ര റിസ്ക് ഉണ്ട്, എത്ര ബെനിഫിറ്റ് ഉണ്ട് എന്ന് നോക്കി ഓരോ രോഗിയും സ്വയം ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കണം.
അതിന് സഹായിക്കാനും അവരെ പ്രാപ്തർ ആക്കാനും ആണ് ഡോക്ടർ.
ഇംഗ്ലീഷ് മരുന്നുകൾ കടലിൽ എറിയണം എന്ന് പറയുന്നവർക്ക് വിൽക്കാൻ വേറെ പലതും ഉണ്ടാവും.
അതിന്റെ റിസ്ക് ജനങ്ങൾ അറിയില്ല എന്നതാണ് വ്യത്യാസം.