Alpha palliative care Kuttanad Link centre

Directions Website

Alpha palliative care Kuttanad Link centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alpha palliative care Kuttanad Link centre, Medical and health, Alpha palliative care, kuttanad Link centre , Manathara, Thalavady, Tiruvalla.

05/10/2026
തലവടിഗാന്ധിജയന്തി സേവനദിനമായി ആചരിച്ച് ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട്തലവടി: ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവും വൃക്ഷത്തൈ ...
02/10/2026

തലവടി

ഗാന്ധിജയന്തി സേവനദിനമായി ആചരിച്ച് ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട്

തലവടി: ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലുമായി ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് കുടുംബം.തലവടിയിലെ ആൽഫയുടെ പുതിയ സെന്റർ പരിസരം ശുചീകരിക്കുകയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്താണ് ഗാന്ധിജയന്തി സേവനദിനമായി ആചരിച്ചത്.
ഗാന്ധിജിയുടെ ശുചിത്വത്തിന്റെയും സേവനത്തിന്റെയും സന്ദേശം പ്രവർത്തിയിലൂടെ ഉയർത്തിപ്പിടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ആൽഫ കുടുംബാംഗങ്ങളും പ്രവർത്തകരും ജീവനക്കാരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
ഇതിനോടനുബന്ധിച്ച് Joy of Helping Organisation-ന്റെ പിന്തുണയോടെ ആൽഫയിലെ രോഗികൾക്ക് പോഷകാഹാര സപ്ലിമെന്റായ Nutri5 നൽകുന്ന പദ്ധതിയും മുന്നോട്ട് കൊണ്ടുപോകുന്നു.
SaiSure Nutritions LLP, Bengaluru-യിൽ നിന്നുള്ള ശ്രീ. രാഹുൽ രാജ് ആൽഫയുടെ പുതിയ സെന്റർ സന്ദർശിക്കുകയും ആൽഫയുടെ ഹോം കെയർ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു. രോഗിയുടെ വീടുകളിലെ സന്ദർശനത്തിനിടെ പരിചരിക്കുന്നവരുമായി നേരിട്ട് സംസാരിച്ച് Nutri5 ഉപയോഗത്തിന്റെ ആവശ്യകതയും ആരോഗ്യപരമായ ഗുണങ്ങളും വിശദീകരിക്കുകയും, രോഗികൾക്ക് ഇത് കൃത്യമായി നൽകുന്നതിന് പരിചാരകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സേവനവും കരുതലും പ്രകൃതിസംരക്ഷണവും ഒരുമിച്ചുചേർന്ന ഗാന്ധിജയന്തി ആചരണം ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാടിന്റെ മാനവിക സേവനപ്രവർത്തനങ്ങൾക്ക് പുതിയൊരു സന്ദേശമായി.

ആൽഫ കുട്ടനാട് പുതിയ സെന്റർ ഉദ്ഘാടനം september 26 th 2026 കരുതലിന്റെ പുതിയൊരു തണൽ – ആൽഫ കുട്ടനാട് വളരെയേറെ സന്തോഷത്തോടെയു...
01/10/2026

ആൽഫ കുട്ടനാട് പുതിയ സെന്റർ ഉദ്ഘാടനം september 26 th 2026
കരുതലിന്റെ പുതിയൊരു തണൽ – ആൽഫ കുട്ടനാട്
വളരെയേറെ സന്തോഷത്തോടെയും നന്ദിയോടെയും ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാടിന്റെ പുതിയ സെന്റർ,
തലവടിയിൽ പ്രവർത്തനം ആരംഭിച്ച മനോഹര നിമിഷം നാം ആഘോഷിച്ചു.
ഇത് വെറുമൊരു പുതിയ കെട്ടിടമല്ല…
കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതിയ അധ്യായമാണ്.
ബഹുമാനപ്പെട്ട കേരള ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനപ്രതിനിധികളും വിശിഷ്ടാതിഥികളും സന്നദ്ധ പ്രവർത്തകരും രോഗികളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കുചേർന്നു.
ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സമയം, സ്നേഹം, അറിവ്, പ്രാർത്ഥന, പിന്തുണ, അലങ്കാരങ്ങൾ, sound , light,panthal, വിഭവങ്ങൾ ,അങ്ങിനെ പലതരത്തിൽ നമ്മളെ ചേർത്തു നിർത്തിയവർ ഒപ്പം നിന്ന ഓരോരുത്തരോടും,നിൽക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരു കെട്ടിടത്തിന് ചുവരുകൾ മാത്രമേ ഉണ്ടാകൂ…
അതിനെ ഒരു കരുതലിന്റെ ഭവനമാക്കുന്നത് മനുഷ്യസ്നേഹമാണ്.
വേദനിക്കുന്നവരിലേക്ക് സാന്ത്വനവും,
ഒറ്റപ്പെട്ടവരിലേക്ക് കരുതലും,
നിരാശരിലേക്ക് പ്രതീക്ഷയും എത്തിച്ചുകൊണ്ട്
ആൽഫ കുട്ടനാടിന്റെ യാത്ര തുടരട്ടെ…
കരുതലോടെ… സ്നേഹത്തോടെ… ഒരുമിച്ച്…

Palliative Care Activities Set an Example for the Country: Minister Ramesh ChennithalaThe palliative care activities und...
27/09/2026

Palliative Care Activities Set an Example for the Country: Minister Ramesh Chennithala

The palliative care activities undertaken by voluntary organizations in the state are a model for the entire country, said Home Minister Ramesh Chennithala. He was speaking after inaugurating the functioning of the new headquarters building of Alpha Palliative Care Kuttanad Centre at Thalavady.

The Minister said that Kerala has been able to make remarkable progress in the field of palliative care because the government and voluntary organizations work together. He also appreciated the free physiotherapy and palliative care services provided by Alpha Palliative Care.

The function was presided over by Chandramohan Nair, President, Alpha Palliative Care Kuttanad Centre. Reji Cheriyan MLA, Tijin Joseph, President of Champakulam Block Panchayat, Babu Valiyaveedan, President of Thalavady Grama Panchayat, Manju Vijayakumar, District Panchayat Member, Neerav Shah, Sudhanshu Saxena, Anurag, Vice Presidents Binu Isaac Raju and Anil Vettilakandam, Secretary M. G. Kochumon, Joint Secretary Abhilash Muttar, Treasurer Betty Sunil, Coordinator Nirmala Chandramohan, and Staff Coordinator Susamma Kuruvila also spoke.

The Pattaramadam Ravindranath Memorial Gateway was inaugurated by K. M. Noudeen, Chairman, Alpha Charitable Trust. Videos highlighting Alpha Kuttanad Centre’s activities from 2023 to 2026, as well as its rehabilitation and livelihood initiative for stroke survivors, were also screened.

As part of the inauguration of the new headquarters building, a seminar on palliative care was also conducted. The seminar, titled “Palliative Care of Tomorrow and Alpha,” featured sessions by Dr. Jose Babu, Medical Director, Alpha; Dr. Neil Deuchar, Clinical Director, Alpha Hospice; and Dr. Suresh Sreedharan, Community Director, Alpha Charitable Trust.

The new palliative care centre is situated on 18 cents of land and has a built-up area of approximately 2,600 square feet. The facility includes doctors’ rooms, a nurses’ station, a teleconsultation room, an office, and a spacious physiotherapy hall.

The centre provides home-based care as well as facility-based care for elderly people suffering from age-related ailments and other illnesses. Alpha also provides free physiotherapy services for people with neurological conditions, including stroke, across seven panchayats in the Kuttanad region.

https://drive.google.com/drive/folders/1zGmJzZnlTTTJb3ye4wFR0pKoG6jmOD-u?usp=sharinghttps://drive.google.com/drive/folders/1zGmJzZnlTTTJb3ye4wFR0pKoG6jmOD-u?usp=sharing

പ്രിയരേ,തലവടിയിൽ ആരംഭിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്ററിന്റെ പുതിയ മന്ദിരത്തിൽ നിന്നുള്ള സേവനങ്ങളുടെ പ്രവർ...
25/09/2026

പ്രിയരേ,
തലവടിയിൽ ആരംഭിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്ററിന്റെ പുതിയ മന്ദിരത്തിൽ നിന്നുള്ള സേവനങ്ങളുടെ പ്രവർത്തനോദ്ഘാടനം
2026 സെപ്റ്റംബർ 26-ന് വൈകിട്ട് 3 മണിക്ക്
കേരള ബഹു. ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവഹിക്കുന്നു.
നാടിന്റെ കൂട്ടായ്മയും നിരവധി നിസ്വാർത്ഥ പ്രവർത്തകരുടെ സമർപ്പണവും ചേർന്നൊരുങ്ങിയ ഈ കരുതലിന്റെ കേന്ദ്രത്തിലേക്ക് താങ്കളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
താങ്കളുടെ സാന്നിധ്യം ഈ സന്തോഷനിമിഷത്തിന് കൂടുതൽ അർത്ഥം പകരും.
സ്നേഹപൂർവ്വം,
ആൽഫാ പാലിയേറ്റീവ് കെയർ
കുട്ടനാട് സെന്റർ

ഒരു സ്വപ്നം പൂവണിയുന്നു…നാട്ടിലെ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുത്തിൽ,വേദനിക്കുന്നവർക്ക് ആശ്വാസമാ...
09/09/2026

ഒരു സ്വപ്നം പൂവണിയുന്നു…
നാട്ടിലെ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുത്തിൽ,
വേദനിക്കുന്നവർക്ക് ആശ്വാസമായി ആൽഫാ കുട്ടനാട്
ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ്.
കരുതലും കാരുണ്യവും കൈകോർക്കുമ്പോൾ
ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നു…
ആൽഫാ കുട്ടനാടിന്റെ പുതിയ കെട്ടിടം — നന്മയുടെ ഒരു പുതിയ ഇടം.
വേദനിക്കുന്നവർക്കൊപ്പം,
ആശ്വാസം പകരാൻ…
അവരുടെ ജീവിതത്തിന് കരുത്താകാൻ…
ആൽഫാ എന്നും കൂടെയുണ്ട്.

നമുക്കൊരുമിക്കാം… കരുതലിന്റെ കൈത്താങ്ങാകാം Alpha Palliative Care – Kuttanad Centre-ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലേക്ക് ...
01/09/2026

നമുക്കൊരുമിക്കാം… കരുതലിന്റെ കൈത്താങ്ങാകാം

Alpha Palliative Care – Kuttanad Centre-ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

നന്മയുടെ ഈ യാത്രയിൽ നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു. _

നമുക്കൊരുമിക്കാം… കരുതലിന്റെ കൈത്താങ്ങാകാം Alpha Palliative Care – Kuttanad Centre-ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലേക്ക് ...
28/08/2026

നമുക്കൊരുമിക്കാം… കരുതലിന്റെ കൈത്താങ്ങാകാം

Alpha Palliative Care – Kuttanad Centre-ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

നന്മയുടെ ഈ യാത്രയിൽ നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

22/08/2026

✨

Address

Alpha Palliative Care, Kuttanad Link Centre , Manathara, Thalavady
Tiruvalla
689572

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Alpha palliative care Kuttanad Link centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby health & beauty businesses